ADMISSION 2016-17

2016 മെയ്യ് 2 : ജയപരാജയങ്ങളുടെ ഭീതിയില്ലാതെ …. അവധിക്കാലത്തിന്റെ മധുരസ്മരണകള്‍ കൂട്ടുകാരോട് പങ്കുവയ്ക്കുവാനും .. റിസള്‍ട്ട് ബോര്‍ഡില്‍ തന്റെയും കൂട്ടുകാരുടെയും പേരുകള്‍ കണ്ടെത്തി വിജയമുറപ്പിക്കാനും കുട്ടികൂട്ടുകാര്‍ ഇന്ന് സ്കൂളിലെത്തി…

അവര്‍ക്ക് കൂട്ടായി രക്ഷിതാക്കളുടെ കൈപിടിച്ച് ഒന്നാംക്ലാസ്സിലേക്ക് ഒത്തിരി സ്വപ്നങ്ങളോടെ കൊച്ചുകൂട്ടുകാരും ….

Advertisements

2. ജെ . ആര്‍ .സി, പ്രവര്‍ത്തന മികവിലേക്ക്

വിദ്യാര്‍ത്ഥികളില്‍  സേവന സന്നദ്ധതയും സഹിഷ്ണുതയും ആരോഗ്യ ശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി സ്കൂള്‍ തലത്തില്‍ ജൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിച്ചു വരുന്നു . ലൌലി ജോസ്, ലാലി. എന്‍ .എസ്  എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ  സംഘടനയുടെ പ്രസിഡന്‍റ് ആവലിന്‍ മേബിള്‍ ജോസും  സെക്രട്ടറി അഭിജിത്ത് ജോര്‍ജ്ജ് ജോസഫും ആണ് . വര്‍ഷാരംഭത്തില്‍ സ്നേഹ സാന്ത്വനം എന്ന പേരില്‍   JRC വോളണ്ടിയര്‍മാര്‍ വിവിധ ക്ലാസുകള്‍ സന്ദര്‍ശിക്കുകയും  പേന പെന്‍സില്‍ മുതലായ വസ്തുക്കള്‍   സംഭാവനയായി സ്വീകരിക്കുകയും ചെയ്യുന്നു.. ഇത്തരത്തില്‍…

3. പഠന മികവിലേക്ക് …

എഴുതാനും വായിക്കാനും ബുദ്ധിമുട്ട് നേരിടുന്ന വിവിധ ക്ലാസുകളിലെ കുട്ടികളെ തിരഞ്ഞെടുത്ത്  രാവിലെ 9:30 മുതല്‍ 10 വരെയും, ഉച്ചയ്ക്ക് 1:20 മുതലുള്ള സമയവും വൈകിട്ടും ആവശ്യമായ പരിശീലനം നല്‍കുന്നു. പേപ്പര്‍, പാഠപുസ്തകം എന്നിവ പരിശോധിച്ച് നിശ്ചിത അക്ഷരത്തില്‍ തുടങ്ങുന്ന പരമാവധി വാക്കുകള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുന്നു. എഴുതാനും വായിക്കാനും പഠിച്ച വാക്കുകള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള ചാര്‍ട്ടില്‍ രേഖപ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുന്നു. ഏറവുംകൂടുതല്‍ വാക്കുകള്‍ പഠിച്ച കുട്ടിയെ കണ്ടെത്തി പ്രോത്സാഹന സമ്മാനം നല്‍കുന്നു   ഇത്തരത്തില്‍ അക്ഷരങ്ങളും വാക്കുകളും പഠിച്ച കുട്ടികള്‍ക്ക്…

അടിസ്ഥാന ശാസ്ത്ര പഠന മികവ്

പഠി വട്ടത്തു വച്ച് സയന്‍സുമായി ബന്ധ പെട്ട ചില പരീക്ഷണങ്ങളും ഉപകരണങ്ങളും നിര്‍മ്മിച്ച്‌ അതിന്റെ പ്രവര്‍ത്തന തത്വം വിവരിക്കുകയുംപ്രദര്‍ശിപ്പികുകയും ചെയ്തു . ഉപകരണങ്ങള്‍ പെരിസ്കോപ്പ് , കാലിസ്കൊപ്പ് , സൈഫന്‍ ,മര്‍ദ മാപിനി , ശ്വാസകോശ മാതൃക നിര്‍മ്മാണം ,സ്തെതസ്കൊപ്പ് , വൈദ്യുത സര്‍ക്കീട്ട് , താപീയ വികാസം ഖരങ്ങളില്‍ , ദ്രാവകങ്ങളില്‍ , വാതകങ്ങളില്‍ , തുടങ്ങിയ ലഘു പരീക്ഷണങ്ങള്‍ കുട്ടികളില്‍  ശാസ്ത്രാഭിരുച്ചി വളര്‍ത്താന്‍ തക്ക വിധം പ്രദര്‍ശിപ്പിച്ചു .   ഇത്തരം പരീക്ഷണങ്ങള്‍ നടത്തുക…

കാര്‍ഷിക മികവിലേക്ക് – സ്കൂള്‍ പച്ചക്കറി തോട്ടം

സ്കൂള്‍ പച്ചക്കറി തോട്ടം മേഖല : ജൈവ പച്ചക്കറിത്തോട്ടം ആമുഖം : മുള്ളന്‍കൊല്ലി ക്രഷിഭവന്‍ ഉദ്യോഗസ്ഥരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ഓഗസ്റ്റ്‌ മാസം പച്ചക്കറി ക്രഷി ആരംഭിച്ചു. നടത്തിയ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യങ്ങള്‍ വിഷരഹിതമായ പച്ചക്കറി ഉത്പാദനം വിദ്യാര്‍ഥികളില്‍ ക്രഷിയില്‍ ആഭിമുഖ്യം വളര്‍ത്തുക പച്ചക്കറികള്‍ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പോഷക സമ്പുഷ്ടമാക്കുക പ്രക്രീയാ ഘട്ടങ്ങള്‍ നിലമൊരുക്കല്‍ , വിത്ത് പാകല്‍ , പയര്‍ , വഴുതന, തക്കാളി, പച്ചമുളക് , കാബേജ് കളപറിക്കല്‍ , പരിചരണം , നവംബര്‍…